NEWS
ബിജെപി ശില്പശാല സംഘടിപ്പിച് ടിപ്പിച്ചു.
29/05/2025 05:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി ജെ പി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചു.ഇടപ്പിള്ളിയിൽ നടന്ന ശില്പശാല സംസ്ഥാന സമിതിയംഗവും ജില്ലാ പ്രഭാരിയുമായ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡൻ്റ് കെ.എസ്.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി അഡ്വ.എസ്.സജി വിഷയാവതരണം നടത്തി. എറണാകുളം നോർത്ത് മണ്ഡലം അഡ്വ.സ്വരാജ് സോമൻ,ഭാനു വിക്രമൻ,പുതുക്കലവട്ടം ബാലചന്ദ്രൻ,എൻ.സജികുമാർ, രാജേന്ദ്രൻ,ജ്യോതിഷ സുഭാഷ്, ശശിധരൻ എം.എം, അഡ്വ. രതീഷ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന കാര്യകർത്താക്കളെ ശില്പശാലയിൽ ആദരിച്ചു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










